15/2/23
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരെ വിസ്തരിക്കരുതെന്ന് പ്രതി ദിലീപ്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപിന്റെ ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും ദിലീപ് ആരോപിക്കുന്നു.