തിരുവനന്തപുരം :ഭ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ )തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള (എൽ.പി. എഫ്) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിലാണ് . ഭാരവാഹികളെ തെരഞ്ഞെടുത്തത് . സംസ്ഥാന ജനറൽ സെക്രട്ടറിയായി ഐസ്റ്റിൻ വർഗീസ്, അഡ്വ : സി. സത്യരാജ്നെ സംസ്ഥാന പ്രസിഡന്റ് ആയും വർക്കിംഗ് പ്രസിഡന്റായി എസ്.പി .മുഹമ്മദ്നെയും ട്രഷറായി എംസി ഉഷറാണിയും തെരഞ്ഞെടുത്തു. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി റെബിമോൺ മജീദ് , അഗസ്റ്റിൻ വർഗീസ് , ഇളങ്കോ , ലത, വി , ബീന എൻ.കെ , അഡ്വ ജിനി കെ.വി , പ്രസീത അഴീക്കോട് , മാത്യു . വി ജോൺ , അനീഷ് അഴീക്കോട് , റ്റി.കെ മോഹനൻ , കെ.കെ ബാബു , ലീജോ ജോർജ് . എം , ഇസി സനീഷ് , പാണ്ഡ്യരാജൻ എന്നിവരെ തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന ഭരണ സമിതിയിൽ 25% സ്ത്രീകൾക്ക് പ്രാധാന്യം നൽകിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ഐസ്റ്റിൽ വർഗീസ് പറഞ്ഞു.
2020 മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്തു തമിഴ്നാടിന്റെ അഫിലിയേഷനോടുകൂടി പ്രവർത്തിച്ചുവരുന്ന തൊഴിലാളി സംഘടനയാണ് ഡി.എം. കെ. പാർട്ടിയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്റ്റിവ് ഫെഡറേഷൻ (എൽ.പി. എഫ്) കേരള സ്റ്റേറ്റ്. എൽ.പി.എഫ് കേരള സ്റ്റേറ്റിന്റെ ബൈലോ സെക്ഷൻ 23 – ൽ എൽ.പി. എഫ് കേരളാ സ്റ്റേറ്റിന്റെ പൊളിറ്റിക്കൽ പാർട്ടി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ ) ആണെന്ന് വളരെ കൃതൃമായി വ്യക്തമാക്കിയിട്ടുണ്ട്.