തിരുവനന്തപുരം : ദ്രാവിഡ മുന്നേറ്റ കഴകം (DMK) എന്ന രാഷ്ട്രീയപാർട്ടിയുടെ പേര് ദുരൂപയോഗം നടത്തിയെന്ന് ആരോപിച്ച് ഡി.എം.കെ യുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ് രംഗത്ത്. 2020 മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്തു തമിഴ്നാടിന്റെ അഫിലിയേഷനോടുകൂടി പ്രവർത്തിച്ചുവരുന്ന തൊഴിലാളി സംഘടനയാണ് ഡി.എം. കെ. പാർട്ടിയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്റ്റിവ് ഫെഡറേഷൻ (LPF) കേരള സ്റ്റേറ്റ്. എൽ.പി.എഫ് കേരള സ്റ്റേറ്റിന്റെ ബൈലോ സെക്ഷൻ 23 – ൽ LPF കേരളാ സ്റ്റേറ്റിന്റെ പൊളിറ്റിക്കൽ പാർട്ടി ദ്രാവിഡ മുന്നേറ്റ കഴകം (DMK ) ആണെന്ന് വളരെ കൃതൃമായി വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ പി വി അൻവർ എം.എൽ.എ ഡെമോക്രാ റ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നൊരു സാമൂഹിക സംഘടന യുണ്ടാക്കി ചുരുക്കപ്പേരാ യി ഡി.എം കെ എന്നുപയോഗിക്കുന്നതു തന്നെ നിയമ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിലൂടെ ദ്രാവിഡ മുന്നേറ്റ കഴകം ( DMK )യും ഡെമോക്ക്രാറ്റിക് മൂവ് ഓഫ് കേരളയും ഒന്നാണെന്നു ആളുകളേ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്പി വി അൻവർ എം.എൽ.എ നടത്തുന്നത് . അത്തരം ശ്രമങ്ങൾ ക്കെതിരേ കേരള മുഖ്യമന്ത്രിക്കും സംസ്ഥാന ഇലക്ഷൻ കമ്മീഷനും പരാതി നൽകി. D M K യുടെ ചിന്നഹ്ങ്ങൾ കൊടി തുടങ്ങിയുള്ളവ യാതൊ ന്നും പി വി അൻവറിന്റെ ഡെമോക്ര റ്റിക് മുവമെന്റ് ഓഫ് കേരള.., കേരളത്തിൽ ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണു. ഞങ്ങൾ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളേ നിയമ പരമായും സംഘടനാ പരമായും നേരിടുന്നതാണെന്നുള്ള ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ് സംഘടന ഭാരവാഹികൾ അറിയിച്ചു.