മികച്ച പ്രേക്ഷക പ്രതികരണം നേടി ഡിഎൻഎ1 min read

 

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ ത്രില്ലർ ചിത്രം “ഡിഎൻഎ” (DNA) മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. എ കെ സന്തോഷ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിൻ്റെ ആക്ഷൻ രംഗങ്ങളാണ്

അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ഹന്ന റെജി കോശി, ബാബു ആൻ്റണി, രൺജി പണിക്കർ, പത്മരാജ് രതീഷ്, അജു വർഗ്ഗീസ്, റിയാസ് ഖാൻ, ഇർഷാദ്, രവീന്ദ്രൻ, ഗൗരി നന്ദ, ഇടവേള ബാബു, സെന്തിൽ കൃഷ്ണ, ഇനിയ, സ്വാസിക, കുഞ്ചൻ, കോട്ടയം നസീർ, സുധീർ ( ഡ്രാക്കുള ഫെയിം), രാജാസാഹിബ്ബ് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് – ജോൺകുട്ടി, ഗാനരചന – സുകന്യ (ചലച്ചിത്ര താരം ), സംഗീതം – ശരത്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, അസ്സോസിയേറ്റ് ഡയറക്ടർ -വൈശാഖ് നന്തിലത്തിൽ, വിതരണം – സെഞ്ച്വറി ഫിലിംസ്, ആക്ഷൻസ് – സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, പഴനിരാജ്, റൺരവി, സ്റ്റിൽസ്-ശാലു പേയാട്, പിആർഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, അതിര ദിൽജിത്ത്

Leave a Reply

Your email address will not be published. Required fields are marked *