16/5/23
എറണാകുളം :കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം.വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൽഡിയാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ പരാതിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.അപകടത്തിൽ പരിക്കെറ്റ് ചികിത്സ തേടി എത്തിയ ഡോയൽ യാതൊരു വിധ പ്രകോപനവും കൂടാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.അസഭ്യം പറയുകയും, ഡോക്ടറുടെ കരണത്തടിക്കുകയും ചെയ്തു എന്നാണ് ഡോക്ടർ ഇർഫാൻ ഖാൻ പറയുന്നത്.