ഡോൺ വാസ്കോ .മയക്കുമരുന്നിന് എതിരെയുള്ള ചിത്രം. വരുന്നു1 min read

 

മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ പോരാടുന്ന ടോണി വാസ്കോ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കഥ പറയുകയാണ് ഡോൺ വാസ്കോ എന്ന ചിത്രം. ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, കൽക്കി, ഏതൻ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ജോജോ സിറിയക് ജോർജ് ആണ് ചിത്രത്തിൻ്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. ചിത്രത്തിലെ നായക വേഷവും ജോ ജോയാണ് അവതരിപ്പിക്കുന്നത്.ജർമ്മനിയിലെ അറിയപ്പെടുന്ന ടെലിവിഷൻ താരവും, ഗായികയുമായ ഐഡ നജ ബേക്കർ ആണ് നായികയായി അഭിനയിക്കുന്നത്.ചിത്രത്തിലെ, ഇംഗ്ലീഷ്, ജർമ്മൻ ഗാനത്തിന് സംഗീതം പകർന്ന് ഗാനം ആലപിക്കുന്നതും, ഐഡ നജ ബേക്കർ ആണ്.

മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊരുതുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ടോണി വാസ്കോ .ഈ പോരാട്ടത്തിനിടയിൽ, തൻ്റെ എക മകനേയും, ഭാര്യയേയും അയാൾക്ക്‌ നഷ്ടമായി. അതോടെ കൂടുതൽ ശക്തിയോടെ ടോണി വാസ്കോ, ശത്രുക്കൾക്കെതിരെ പോരാടാൻ തുടങ്ങി. ഇതിനിടയിൽ വ്യാജ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഒരു പെൺകുട്ടിയുമായി ടോണി അടുപ്പത്തിലായി.തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങൾ ആരെയും ഞെട്ടിപ്പിക്കും!
ഗ്ലാമറിനും, ആക്ഷനും, മനോഹരമായ ഗാനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഡോൺ വാസ്കോ, സൈന ഒ.ടി.ടിയിൽ 27-ന് റിലീസാവും

ഡി.വി ഫിലിംസ് അവതരിപ്പിക്കുന്ന ഡോൺ വാസ്കോ രചന, സംവിധാനം – ജോജോ സിറിയക് ജോർജ്, ഡി.ഒ.പി – അഭിഷേക് മിസ്ര, ക്രിയേറ്റീവ് ഡയറക്ടർ – മഹേഷ്കുമാർ,ഗാനങ്ങൾ – ആനന്ദ് കൃഷ്ണദാസ്, സംഗീതം -രമേശ് വി.ആർ, ഐഡ നജ ബേക്കർ ,ആലാപനം – രാജേഷ് വിജയ്, ചന്ദ്ര രാജേഷ്, ആർട്ട് – രമേശ് ടി.എസ്, മേക്കപ്പ് – കിച്ചു എ, കോസ്റ്റ്യൂസ് -സുരേഷ് മേനോൻ ,ആക്ഷൻ, കോറിയോഗ്രാഫി – ജോജോ സിറിയക് ജോർജ്, അസോസേറ്റ് ഡയറക്ടർ – അജിത്ത് കുമാർ പള്ളിക്കൽ, അസിസ്റ്റൻ്റ് ഡയറക്ടർ – ലൂക്ക് എസ് ,ജോസഫ് മാത്യു, രാജേഷ് കുമാർ, പി.ആർ.ഒ- അയ്മനം സാജൻ

ജോജോ സിറിയക് ജോർജ്, ഐഡ നജ ബേക്കർ ,ജഗദീഷ്, ലൂക്ക, അപർണ്ണ ,ജോൺ വർഗീസ്, ശ്രുതി സുവർണ്ണ, നിഷാന്ത് ശേഖരൻ, അൻവർ ഗുരുവായൂർ, വരുൺദാസ്, പ്രിറ്റി എന്നിവർ അഭിനയിക്കുന്നു. സൈന ഒ.ടി.ടിയിൽ ചിത്രം കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *