ഡോ. ഇന്ദ്രബാബു ഐ.ജെ.ടി ഡയറക്ടർ1 min read

 

തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി നിയമിതനായി. കേരളകൗമുദി ദിനപത്രത്തിൻ്റെ ന്യൂസ് എഡിറ്ററും പ്രൊഡക്ഷൻ ചീഫുമാണ് ഇന്ദ്രബാബു. കേരള സർവ്വകലാശാല ഡിസ്റ്റൻ്റ് എഡ്യൂക്കേഷൻ വിഭാഗത്തിലും കൊല്ലം ശ്രീനാരായണ ഓപ്പൺ എഡ്യൂക്കേഷൻ സെൻ്ററിലും ദീർഘകാലം പി.ജി ലക്ചറർ ആയരിരുന്നു. രണ്ടു വർഷത്തോളം കെൽട്രോണിൻ്റെ ജേർണലിസം കോഴ്സിലെ അദ്ധ്യാപകനായിരുന്നു.
കേരളസർവ്വകലാശാലയിൽനിന്ന് നാടകസാഹിത്യത്തിൽ ഡോക്ടറേറ്റു നേടിയിട്ടുള്ള ഇന്ദ്രബാബു 19-ാം വയസ്സിൽ മാതൃഭൂമിയുടെ ചാത്തന്നൂർ ലേഖകനായാണ് പത്രപ്രവർത്തന രംത്തെത്തിയത്. കോളേജ് വിദ്യാർത്ഥിയായിരിക്കെ കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി,കുങ്കുമം തുടങ്ങിയവയിലും അവയുടെ അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ഫീച്ചറുകളും കവിതയും എഴുതി മാദ്ധ്യമ, സഹിത്യരംഗങ്ങളിൽ സജീവമായി.

സൂര്യൻ്റെ രാത്രി, നാട്യശാല, ശബ്ദമില്ലാത്ത കാലം, അണ്ണാറക്കണ്ണനും പുങ്കുയിലും എന്നിവയാണ് ഇന്ദ്രബാബുവിൻ്റെ കവിതാ സമാഹാരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *