. ഇന്ത്യയിലെ ആദ്യത്തെ ഈ.എൻ.ടി.എഫ്.ആർ.സി.എസ് ബിരുദധാരിയാണ്.ഡോ.രാമൻപിള്ള. 1922-ൽ ഇംഗ്ലണ്ടിൽ നിന്നാണ് അദ്ദേഹം ഈ അപൂർവ്വ ബിരുദം നേടിയത്.അക്കാലത്ത് തെക്കു കിഴക്കൻ ഏഷ്യയിൽത്തന്നെ ഈ ബിരുദം നേടിയ മറ്റാരും ഉണ്ടായിരുന്നില്ല.ചേർത്തല കുത്തിയതോടിനടുത്ത്എരമല്ലൂർ കോയിക്കൽ തറവാട്ടിൽ കണക്ക് പത്മനാഭൻ്റെയും കുഞ്ഞിക്കാവമ്മയുടെ മകനായി ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം എട്ടുമൈൽ അകലെയുള്ള തൈക്കാട്ടുശ്ശേരി സ്കൂളിലായിരുന്നു. കോളേജുവിദ്യാഭ്യാസംആലുവ യു.സി കോളേജിലായിരുന്നു. തുടർന്ന് മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് ഗോൾഡ് മെഡയോടെ ജയിച്ചു., തുടർന്ന് ഇംഗ്ലണ്ടിൽ പോയി ഉപരിപഠനം നടത്തി.എൽ.ആർ.സി.പി.(ലണ്ടൻ), എം.ആർ.സി.എസ്.(ഇംഗ്ലണ്ട് ), എഫ്.ആർ.സി.എസ് (എഡിൻബറോ ), എഫ്.ആർ.വി.എസ് പാസ്സാകുന്നത് ഈ .എൻ .ടി .സ്പെഷ്യലൈസ് ചെയ്താണ് .തുടർന്ന് തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ കൊല്ലം ഗവൺമെൻ്റ് ആശുപത്രിയിലാണ് .അക്കാലത്ത് കൊല്ലത്തെ പുരാതന പ്രശസ്തമായ പാട്ടകോട്ട തറവാട്ടിലെ ജാനകിഅമ്മയെ വിവാഹംകഴിച്ചു.തിരുവിതാംകൂറിലെഅന്നത്തെ മിക്ക ആശുപത്രികളിലും ഡോ.കെ.പി.രാമൻപിള്ള സേവനം അനുഷ്ടിച്ചു.തിരുവിതാംകൂറിലെ ആരോഗ്യരംഗത്ത് മികച്ച സംഭാവന നൽകിയ ഡോ കെ.പി.രാമൻപിള്ളയെ 1937 മുതൽ 44 വരെ ശ്രീമൂലംഅസംബ്ലിയിലും, ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നീരണ്ട് സഭകളിലും അംഗമായി തെരെഞ്ഞെടുത്തു.1957- ജൂലൈ 27-ാം തീയതി അന്തരിച്ചു. ജനയുഗം മുൻപത്രാധിപർ ആർ.ഗോപിനാഥൻനായർ ( Late) ഉൾപ്പെടെ ആറുമക്കൾ. പ്രമുഖചരിത്രകാരനായ കോഴിശ്ശേരിൽ വി.ലക്ഷ്മണൻ സാറിൻ്റെ “കൊല്ലത്തിൻ്റെ ആധുനിക ചരിത്രം ” എന്ന പുസ്തകത്തിൽ ഡോ.കെ.പി.രാമൻപിളളയെ കുറിച്ച് വിശദമായിപറയുന്നുണ്ട്..
2024-07-27