ഡോ: മോഹൻ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല വിസി യായിപുനർനിയമനം;സംസ്ഥാനത്ത് പുനർനിയമനം നൽകുന്ന രണ്ടാമത്തെ വിസി,’കേരള’ വിസി യുടെ ചുമതല കുന്നുമ്മേൽ തുടരും,സേർച്ച്‌ കമ്മിറ്റി വിജ്ഞാപനം രാജ്ഭവൻ പിൻവലിച്ചു1 min read

തിരുവനന്തപുരം :ഡോ: മോഹൻ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാലവിസി യായിപുനർനിയമനം

സംസ്ഥാനത്ത് പുനർനിയമനം നൽകുന്ന രണ്ടാമത്തെ വിസി’.കേരള’ വിസി യുടെ ചുമതല കുന്നുമ്മേൽ തുടരും.സേർച്ച്‌ കമ്മിറ്റി വിജ്ഞാപനം രാജ്ഭവൻ പിൻവലിച്ചു

ഒക്ടോബർ 27ന്  ആരോഗ്യ സർവകലാശാല വിസി യായി കാലാവധി പൂർത്തിയാക്കുന്ന ഡോ: മോഹൻ കുന്നിമ്മേലിനെ വൈസ് ചാൻസല റായി പുനർ നിയമനം നൽകിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.
സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ
വിസിയാണ് ഡോ: കുന്നുമ്മേൽ. അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല നിയമപ്രകാരം
വിസിയായി തുടരാം.

കണ്ണൂർ  സർവ്വകലാശാല വിസി യായിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രനാണ് വിസി പദവിയിൽ സംസ്ഥാനത്ത് ആദ്യമായി പുനർനിയമനം ലഭിച്ചത്.വിസിക്ക് പുനർ നിയമനം നൽകാവുന്നതാണെന്നും, സെർച്ച് കമ്മിറ്റിയോ, പ്രായമോ ബാധകമല്ലെന്നു മുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ബിന്ദു ഗവർണർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡോ:ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസി യായി പുനർനൽകാൻ ഗവർണർ തയ്യാറായത്. പുനർ നിയമനം ഹൈക്കോടതിയും സുപ്രീംകോടതി ശരിവച്ചുവെങ്കിലും ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാര്യത്തിൽ സർക്കാർ ഗവർണ റെ സ്വാധീനിച്ചുവെ ന്നതിൻറെ പേരിലാണ് ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി അസാധുവാ ക്കിയത്.

സർക്കാർ നൽകിയിരുന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപ ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ: മോഹൻ കുന്നുമ്മേലിന് വൈസ് ചാൻസറായി പുനർ നിയമന നൽകിക്കൊണ്ട് ഗവർണർ ഇന്ന് ഉത്തരവിട്ടത്.

*കേരള വിസി യായി തുടരും*

ആരോഗ്യസർവ്വക ലാശാല
വിസി ആയി പുനർ നിയമനം നൽകിയ കുന്നുമ്മേലിനെ കേരള സർവകലാശാല വൈസ് ചാൻസിലറുടെ ചുമതലയിൽ തുടരാനും ഗവർണർ ഉത്തര വിട്ടിട്ടുണ്ട് .

*സേർച്ച്‌ കമ്മിറ്റി*

ആരോഗ്യസർവ്വകലാശാലയിൽ പുതിയ വിസി യെ കണ്ടെത്തുന്നതിന് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ പുറപ്പെടുവിച്ച വിജ്ഞാപനം ഗവർണർ പിൻവലിച്ചു. സേർച്ച്‌ കമ്മിറ്റി യുടെ രൂപീകരണഉത്തരവ്,സർക്കാർ നൽകിയ ഹർജ്ജി യിലൂടെ ഹൈ ക്കോടതി തടഞ്ഞിരുന്നു.

ആരോഗ്യ സർവ്വകലാശാല യിൽ 2019 ഒക്ടോബർ മുതൽ 5 വർഷത്തെ കാര്യക്ഷമമായ നേതൃത്വവും,
‘കേരള’ യിലെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന മികവും ഡോ:കുന്നുമ്മേലിന് പുനർ നിയമനത്തിന് തുണയായി.

ആരോഗ്യസർവ്വകലാശാലയുടെ കീഴിൽ തിരുവനന്തപുരം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, തൃപ്പൂണിത്തുറ സ്കൂൾ ഓഫ് ആയുർവേദ ഫണ്ടമെന്റൽ റിസേർച്ച് സെന്റർ, കോഴിക്കോട് സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് റിസേർച്ച് സെന്റർ, തൃശൂർ ട്രാൻസ്ലേഷണൽ റിസെർച്ച് സെന്റർ എന്നിവയും സർവ്വകലാ ശാലയിൽ Phd പ്രോഗ്രാമും ആരംഭിക്കുന്നതിന് നേതൃത്വം നൽകിയത് ഡോ :കുന്നുമ്മേലിന്റെ കാലയളവിലാണ്.

2022 ഒക്ടോബർ 24 നാ ണ് അദ്ദേഹം കേരള വിസിയുടെ ചുമതല ഏറ്റെടുത്തത്.

ഈ കാലയളവിൽ കേരളയിൽ പരീക്ഷകൾ പരമാവധി സമയബന്ധിതമാക്കിയതും, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കിയതും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നാലു വർഷ ബിരുദ കോർഴ്സ് ‘കേരള’ ആദ്യം തന്നെ ആരംഭിച്ചതും പരീക്ഷ ക്രമക്കേ ടുകൾ ചെറുക്കാ ൻ ശക്തമായ നടപടികൾ കൈക്കൊണ്ടതും, ശ്രദ്ധേയമായി.2024 ലെ NIRF റാങ്കിങ്ങിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ 21 മത് സ്ഥാനം ലഭിച്ചതും,EMS ഹാൾ നിർമ്മാണം പൂർത്തിയാക്കിയതും, ചട്ടമ്പി സ്വാമി ഇന്റർ നാഷണൽ സ്റ്റഡി സെന്റർ, AR രാജ രാജവർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെന്റർ ആരംഭിച്ചതും കുന്നുമ്മേൽ വിസി യായിരുന്നപ്പോഴാണ്.

*ഡോ:മോഹൻ കുന്നുമ്മേൽ*

തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട്, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നീ പദവികൾ വഹിച്ചിരുന്ന കുന്നുമ്മേലിന് 2016 ലെ സംസ്ഥാന സർക്കാറിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ് ലഭിച്ചിരുന്നു.

ഇന്ത്യൻ റേഡിയോളജി അസോസിയേഷന്റെ ദേശീയ പ്രസിഡന്റ്‌ ആയിരുന്ന ഏക മലയാളി യായ ഡോ: കുന്നുമ്മേൽ ഇപ്പോൾ ആരോഗ്യ സർവ്വകലാശാലകളുടെ ദേശീയ അസോസിയേഷന്റെ അധ്യക്ഷനും, ദേശീയ മെഡിക്കൽ കമ്മീഷൻ അംഗവുമാണ്.

തൃശ്ശൂർ ഗവ:, മെഡിക്കൽ കോളേജിലെ ശി ശുരോഗ വിഭാഗം പ്രൊഫസർ ആയിരുന്ന, ഇപ്പോൾ അമല മെഡിക്കൽ കോളേജ് പ്രൊഫസ്സറായ ഡോ:പാർവതിയാണ് ഭാര്യ. മകൾ ഡോ:ദുർഗ മോഹൻ ഇന്ത്യൻ ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

 

സർക്കാരിന് കനത്ത പ്രഹരം*

ബിജെപിയുമായും കേന്ദ്രസർക്കാരുമായും ഏറെ അടുപ്പമുള്ള ഡോ: മോഹൻ കുന്നു മ്മേലിന് ഗവർണർ പുനർനിയമനം നൽകിയത് സർക്കാരിന് കനത്ത പ്രഹരമായി.

കണ്ണൂർ വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേ ദിവസമാണ് വി സി ക്ക് പുനർനിയമനം നൽകാമെന്നും, പ്രായപരിധി ബാധകമല്ലെന്നു മുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം ഗവർണറെ ധരിപ്പിച്ചത്. ആ നിയമോപദേശം ഡോ: മോഹൻ കുന്നുമ്മേലിന്റെ പുനർനിയമനത്തിന് ഗവർണർക്ക് തുണയായി.

കഴിഞ്ഞമാസം ആരോഗ്യ സർവകലാശാല സിൻഡിക്കേറ്റ് സർവകലാശാലയുടെ പ്രതിനിധിയെ സർക്കാർ നിലപാട് ആരായാതെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതും, ഗവർണർ സെർച്ച്കമ്മിറ്റി രൂപീകരിച്ചതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്ത് സ്റ്റേ ഉത്തരവ് നേടിയത്.

ആരോഗ്യ സർവകലാശാലയെ വിസി യായി തുടരുന്നതതോടൊപ്പം കേരള സർവകലാശാലയുടെ ചുമതല വഹിക്കുന്നതാണ് സിപിഎം അംഗങ്ങൾക്കുള്ള ആശങ്ക. സിപിഎമ്മിന്റെ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എസ്എഫ്ഐയുടെയും നിലപാടുകൾക്ക് എതിരെ കർക്കശ നിലപാട് കൈക്കൊള്ളൂന്ന തും, രണ്ട് ബിജെപി അംഗങ്ങളെ ആദ്യമായി സിൻഡിക്കേറ്റിൽ തെരഞ്ഞെടുക്കപ്പെടാൻ അവസരമുണ്ടാക്കിയതിലും ഡോ:കുന്നുമ്മേൽ മുഖ്യപങ്ക് വഹിച്ചതായാണ് ആരോപണം.

സംസ്ഥാനത്തെ 14 സർവകലാശാലകളിൽ ഡോ: കുന്നുമ്മേൽ മാത്രമാണ് ഇപ്പോൾ സ്ഥിരം വിസി യായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *