തിരുവനന്തപുരം : വാഴമുട്ടം തുപ്പനത്ത് കാവ് രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ പത്താം ഉദയ മഹോത്സവത്തോടനുബന്ധിച്ച് ഇരുപത്തി ഒന്നാം വർഷവും
മതമൈത്രി സംഗീതോപാസകനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീത സദസ് നടത്തി.
വയലിൻ വായിച്ചത് ഉഡുപ്പി അഭിനവും മൃദംഗം തിരുവനന്തപുരം ഹരിഹരനും ഘടം തിരുവനന്തപുരം ആൽഫിൻ ജോസും ഗഞ്ചിറ തിരുവനന്തപുരം ഗൗതം കൃഷ്ണയും തമ്പുരുമീട്ടി കൂടെ പാടിയത് ജനീഷുമായിരുന്നു. ചന്ദ്രബാബുവിന്റ ശിഷ്യരായ കോവളം പ്രവീൺ, ദീപു എന്നിവർ നയിച്ച സ്മാർട്ട് മ്യൂസിക് ഗാനമേള തുടർന്ന് അരങ്ങേറി.
ജന്മനാടായ വഴമുട്ടത്ത് ഇരുപത്തി ഒന്നും ആറ്റുകാലിൽ മുടങ്ങാതെ നടത്തുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തിയേഴ് വർഷവും പൂർത്തിയായി.