തിരുവനന്തപുരം : സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരളാ ലോ അക്കാഡമി എന്നിവ സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു.
കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ. സഹദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ , ലാ അക്കാഡമി പ്രിൻസിപ്പൽ കെ. ഹരീന്ദ്രൻ, എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ അജയ് കെ.ആർ എന്നിവർ സംസാരിച്ചു.