തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കേരളം നടത്തുന്ന ഇലക്ഷൻ ക്വിസിന്റെ ഭാഗമായി, ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ജില്ലാ തല ക്വിസ് മത്സരം നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ക്വിസ് മത്സരം 2023 ബാച്ച് ഐഎഎസ് ട്രെയിനി മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. 45 ടീമുകളാണ് പങ്കെടുത്തത്. ജിതിൻ. കെ. ജോൺ, അയ്യപ്പദാസ്. പി. എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. രക്ഷിത്. എ. ജെ, വിഷ്ണു മഹേഷ്. എ. എസ് എന്നിവർ രണ്ടാം സ്ഥാനവും ഹാരിസ്, ശാന്തകുമാർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏപ്രിൽ 23നാണ് ഫൈനൽ മത്സരം നടക്കുന്നത്. വിജയികൾക്ക് ഐഎഎസ് ട്രെയിനി സാക്ഷി മോഹൻ സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും വിതരണം ചെയ്തു.