തിരുവനന്തപുരം: ജില്ലയില്‍ ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്‍പാദനം, കടത്ത്, വില്‍പന, മയക്കുമരുന്നുകളുടെ കടത്ത്, വില്‍പന, ഉല്‍പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. ഇന്ന് (ഡിസംബര്‍ അഞ്ച്) മുതല്‍ അടുത്ത ജനുവരി മൂന്ന് വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയില്‍ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ജില്ലയെ 3 മേഖലകളാക്കി തിരിച്ച് 3 സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും കേരള – തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കും.
ബാര്‍ ഹോട്ടലുകള്‍/ബിയര്‍ & വൈന്‍ പാര്‍ലറുകള്‍/ ആയുര്‍വ്വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ ,അരിഷ്ട കടകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളില്‍ കൂടിയുള്ള സ്പിരിറ്റ്/ വ്യാജമദ്യം/ മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോര്‍ഡര്‍ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
വ്യാജമദ്യ ഉല്പ്പാദനം, കടത്ത്, വിതരണം. സ്പിരിറ്റ് കടത്ത്. അനധികൃത വൈന്‍/അരിഷ്ട്ടം നിര്‍മ്മാണം, വിതരണം, ബേക്കറികള്‍/മറ്റ് സ്ഥാപനങ്ങള്‍ വഴിയുള്ള അനധികൃത വൈന്‍ വില്‍പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കു മരുന്നുകളുടെ വില്‍പന സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നമ്പര്‍): 18004251727, 0471-2473149
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം : 0471-2470418
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്. തിരുവനന്തപുരം : 0471-2348447
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര: 0471-2222380
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട്: 0472-2802227
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍ : 0470-2622386
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വര്‍ക്കല : 0470-2692212
എക്‌സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471-2221776
അസിസ്റ്റന്റ്‌റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം : 0471-2470418, 9496002861
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം : 9400069403
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം : 9400069413
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കഴക്കൂട്ടം : 9400069414
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069409
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069415
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍. അമരവിള : 9400069416
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുപുറം : 9400069417
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കാട്ടാക്കട : 9400069418
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആറ്റിങ്ങല്‍ : 9400069407
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ചിറയിന്‍കീഴ് : 9400069423
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വര്‍ക്കല : 9400069424
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കിളിമാനൂര്‍ : 9400069422
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് : 9400069405
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് : 9400069420
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വാമനപുരം : 9400069421
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആര്യനാട് : 9400069419
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക് പോസ്റ്റ്. അമരവിള : 9400069411.