തിരുവനന്തപുരം :ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പും സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിതാ റാണി,
ജില്ലാ സാമൂഹിക നീതി ഓഫീസർ ഷൈനി മോൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.