FFSI പരിസ്ഥിതി ചലച്ചിത്രോത്സവം 2024 തേക്കടിയിൽ ജൂൺ 5മുതൽ1 min read

തിരുവനന്തപുരം :ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ജൂൺ 5 മുതൽ ഒരു മാസക്കാലം പരിസ്ഥിതി ബോധവൽക്കരണ മാസമായി ആചരിക്കുന്നു . ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോകപരിസ്ഥിതി ദിനമായ ജൂൺ 5ന് തേക്കടിയിൽ നടക്കും .തുടർന്ന് തേക്കടിയിലെ ‘ബാംബൂ ഗ്രോ’ വിൽ വച്ച് ജൂൺ 5,6,7, തിയ്യതികളിൽ ചൈതന്യ ഫിലിം സൊസൈറ്റി,കുമളി, പെരിയ ടൈഗർ റിസർവ്, പെരിയാർ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ‘ഗ്രീൻ പനോരമ എൻവിയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ നടക്കും . ഇതിൽ 40 ഓളം പരിസ്ഥിതി സിനിമകൾ പ്രദർശിപ്പിക്കും. ഫെസ്റ്റിവലിൽ നൂറിലധികം പ്രതിനിധി കൾ പങ്കെടുക്കും .

കേരളത്തിൽ FFSI,KSFDC, വനം വകുപ്പ്,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പു ക സ, വായനശാലകൾ തുടങ്ങി നിരവധി സംഘടനകളും ക്യാമ്പസ് FS കളും സഹകരിച്ചാണ് ജൂൺ പരിസ്ഥിതി ബോധവൽക്കരണ മാസമായി ആഘോഷിക്കുന്നത്.100 ലധികം വേദികളിൽ പരിസ്ഥിതി ചലച്ചിത്രങ്ങൾ പ്രദർശപ്പിക്കും.

മനുഷ്യൻ,പ്രകൃതി,അതിജീവനം തുടങ്ങിയ കാലിക പ്രധാനമായ വിഷയങ്ങ പ്രതികരിക്കുന്ന വിധത്തിൽ ഫിലിം സൊസൈറ്റികൾ സിനിമക തെരഞ്ഞെടുപ്പിലും അനുബന്ധ ചർച്ചകളിലും സമൂലമായ മാറ്റങ്ങൾ വരു നിർബന്ധിതമായ കാലത്തിലാണ് നാം ജീവിക്കുന്നത്.ഭൂരിഭാഗം സൊസൈറ്റികളുടെയും പ്രദർശനങ്ങളിൽ ഫീച്ചർ സിനിമകളാണ് ഇപ്പോഴും മുഖ്യ സ്ഥാനത്തുള്ളത്.എന്നാൽ ചരിത്രം, സംസ്ക്കാരം, പ്രകൃതി തുടങ്ങിയ വിഷയങ്ങളിൽ ലോകമെങ്ങും നിരവധി ഡോക്യുമെൻററികൾ നിർമ്മിക്കപ്പെടു അവയും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളുടെ ഭാഗമാകേണ്ടതുണ്ട്. എന്ന നിലക്കും വിജ്ഞാനോപാധി എന്ന നിലക്കും പ്രസക്തമാണ് ഡോക്യുമെന്റ വിദ്യാലയങ്ങൾ,പൊതു വായനശാലകൾ,ക്ലബ്ബുകൾ,സർക്കാർ സംഘടനകൾതുടങ്ങിയവയുടെ വിപുലമായ സഹകരണത്തോടെ ഇത്തരം പ്രദർശനങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നത് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം കൂടുതൽ ജനകീയ പങ്കാളിത്തമുള്ളതാക്കാൻ സഹായിക്കും..

പരിസ്ഥിതി ചലച്ചിത്രോൽസവത്തിൽ പ്ര ദർശിപ്പിക്കാവുന്ന സിനിമകളുടെ പട്ടികയിൽ നിന്ന് പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയശേഷം പരിപാടികളുടെ വിശദവിവരങ്ങൾ സഹിതം താഴെ പറയുന്നനമ്പരുകളിൽ ബന്ധപ്പെട്ടാൽ സിനിമകൾ ലഭ്യമാക്കു ന്നതാണ്.

കേരളത്തിൽ 14 ജില്ലകളിലും അതാതു ജില്ലയിലെ ചുമതലപെടുത്തിയിട്ടുള്ള ഫിലിം സൊസൈറ്റികളിലെ ‘സമ്പർക്ക ചുമതലക്കാർ’ ഇവരാണ്:
തിരുവനന്തപുരം, കൊല്ലം (സാബു ശങ്കർ,ഫിൽക്ക ഫിലിം സൊസൈറ്റി) പത്തനംതിട്ട (എ മീരാ സാഹിബ്,FFSI എക്സിക്യൂട്ടീവ് അംഗം), കോട്ടയം ( മാത്യൂസ്ഓരത്തേൽ,ന്യൂ വേവ് ഫിലിം സൊസൈറ്റി ),
ഇടുക്കി ( എം എ അഗസ്റ്റിൻ, ചൈതന്യ ഫിലിം സൊസൈറ്റി ),
എറണാകുളം : സുനിൽനാഥ്പി കെ, (പു ക സ്,
തൃശൂർ (അഡ്വ.കെ പി രവി,പ്രകാശ് പെരിഞ്ഞനം, അജിത്കുമാർ ( KSSP ), നവീൻ വി ബി – (ഇരിങ്ങാലക്കുട FS),
മലപ്പുറം(ഡോ.വി മോഹനകൃഷ്ണൻ , കാണി ഫിലിം സൊസൈറ്റി ), അനിൽ കെ കുറുപ്പൻ (FFSI എക്സിക്യൂട്ടീവ് അംഗം ),
കോഴിക്കോട് ( പ്രതാപ്ജോസഫ്,കെ ജെ തോമസ് ( FFSI എക്സിക്യൂട്ടീവ്അംഗം )

ജൂൺ 5,6 തിയ്യതികളിൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകരുടെ WORKSHOP തേക്കടിയിൽ വെച്ച് നടക്കും. 25 പേർക്കാണ് പ്രവേശനം. അതിന്നായി FFS കേരള റീജിയണൽ സെക്രട്ടറി ഇൻ ചാർജ്ജ് ആയ പ്രകാശ് ശ്രീധറെ സൊസൈറ്റികൾ ബന്ധപ്പെടേതാണ്- 9387219468

ജൂലൈ മാസത്തിൽ,
ആർ പി അമുദൻ ക്യൂറേറ്റ് ചെയ്യുന്ന വർക്കേഴ്സ് ഫിലിം ഫെസ്റ്റിവലും,

ഓഗസ്റ്റ് മാസത്തിൽ
വിശ്വസാഹിത്യവും സിനിമയും എന്ന പാക്കേജ് സാബു ശങ്കർ ക്യൂറേറ്റ് ചെയ്യും.

സെപ്റ്റംബർ മാസത്തിൽ,
ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നതിനുള്ള പാക്കേജ് തയ്യാറായിരിക്കും. കെ ജെ സിജു, ക്യൂറേറ്റർ (ബാനർ ഫിലിം സൊസൈറ്റി ) ആയിരിക്കും

ഓഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിൽ മലയാളത്തിലെ നവസിനിമ കളുടെയും ഇൻഡിപെൻഡന്റ് സിനിമകളുടെയും ഒരു പാക്കേജ് തയ്യാറാക്കി കേരളത്തിലെ ഫിലിം സൊസൈറ്റികൾക്കും,സാംസ്കാരിക സംഘടനകൾക്കും പ്രദർശനതിനു നൽകുന്നതിനു സേവ് ഫിലിം സൊസൈറ്റി മൂവിമെന്റും,മൈക്കു (MIC) ഒരുങ്ങുന്നു. കേരളത്തിലെ തല മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകനായ എ.മീരാസാഹിബ്, പ്രതാപ് ജോസഫ്, ഡോ. വി മോഹനകൃഷ്ണൻ എന്നിവർ ക്യൂറേറ്റ് ചെയ്ത പാക്കേജ് ആണ് പ്രദർശനത്തിനു ലഭ്യമാവുന്നതാനെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *