13/9/22
കോട്ടയം :മുൻ വനം വകുപ്പ് മന്ത്രിയും,, ജനതാ ദൾ (എസ് )മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ :എൻ. എം. ജോസഫ് അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയില്‍ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച.
ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബര്‍ 18നാണ് അദ്ദേഹം ജനിച്ചത്. ‘അറിയപ്പെടാത്ത ഏടുകള്‍’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു.
പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍നിന്നാണ് നിയമസഭയില്‍ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയില്‍ എത്തിയത്.1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു.