തിരുവനന്തപുരം :റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവർത്തനം സർക്കാരിന്റെയും ജനപ്രതിനിധികളുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണെന്നും മെച്ചപ്പെട്ട നിലയിൽ മാതൃകപരമായി പ്രവർത്തിക്കുന്ന അസോസിയേഷങ്ങൾക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുവാൻ സർക്കാർ തയ്യാറാകണമെന്നും എം. വിൻസെന്റ് എംഎൽഎ അഭിപ്രായപ്പെട്ടു. നേമം കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുപതോളം റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘ഫ്രാൻസി’ന്റെ പതിനേഴാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മുതിർന്ന പൗരന്മാരെയും, ‘ഫ്രാൻസി’ന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പരേതനായ അഡ്വ:എ. എസ്. മോഹൻകുമാറിന്റെ സഹധർമ്മിണി ശ്രീകുമാരി അമ്മയേയും അനുമോദിച്ചു.കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് പരിതോഷികങ്ങൾ നൽകി.
ഫ്രാൻസ് പ്രസിഡൻറ് മണ്ണാങ്കൽ രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് സോമശേഖരൻ നായർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് രാകേഷ്, തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർ ലതാകുമാരി, ജയലക്ഷ്മി, കൗൺസിലർമാരായ ശ്രീദേവി, ദീപിക,സൗമ്യ, ആശാനാഥ്, പഞ്ചായത്ത് അംഗം ചന്തു കൃഷ്ണ, യുപിഎസ് ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ,ആർ.എസ്. ശശികുമാർ,ആർ. വിജയൻ നായർ,വൈ. കെ.ഷാജി എന്നിവർ പ്രസംഗിച്ചു