തിരുവനന്തപുരം :നേമം സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്- അന്വേഷണം ഇഡി ക്ക് കൈമാറണം-മുൻ ബാങ്ക് ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ഫ്രാൻസ്.
സിപിഎം നിയന്ത്രണത്തിലുള്ള നേമം സർവീസ് സഹകരണ ബാങ്കിലെ 60കോടി രൂപയുടെ നിക്ഷേപ തട്ടിപ്പും, വ്യാജ സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി കെഎസ്എഫ്ഇ യെ കബളിപ്പിച്ചതും സംബന്ധിച്ച അന്വേഷണം ഇഡി ക്ക് കൈമാറുന്നതിനുള്ള സർക്കാർ നടപടികൾ സ്വീകരിക്കുന്നതിന് പകരം നിക്ഷേപ തട്ടിപ്പ് നടത്തിയ ഭരണ സമിതി അംഗങ്ങളായ സിപിഎം പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്നും പുറത്താക്കുകയോ തരംതാഴ്ത്തുകയോ മാത്രമാണ് സിപിഎം ചെയ്തിരിക്കുന്നത്.
ഇ ഡി അന്വേഷണം പ്രഖ്യാപിക്കണമെന്നും, നിക്ഷേപകരുടെ പണം വിനിയോഗിച്ച് നിർമ്മിച്ച ബാങ്ക് മന്ദിരം അടിയന്തിരമായി ലേലം ചെയ്യണമെന്നും ,മുൻ ഭരണസമിതി അംഗങ്ങളുടെ സ്വത്ത് വകകൾ കണ്ട് കെട്ടണമെന്നും ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ്, ഇന്ന് സഹകരണ ബാങ്കിനു മുന്നിൽ ധർണ നടത്തി. ഇരുന്നൂറോളം നാട്ടുകാരും നിക്ഷേപകരും ധർണ്ണയിൽ പങ്കെടുത്തു.
ധർണ്ണ ഫ്രാൻസ് രക്ഷാധികാരി ആർ.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. മണ്ണാങ്കൽ രാമചന്ദ്രൻ, കൗൺസിലർ എം. ആർ. ഗോപൻ, ആർ വിജയൻ നായർ, മുജീബ് റഹ്മാൻ, നേമം രാജൻ, ജനീർ, ജയദാസ് സ്റ്റീഫൻസൺ, ശാന്തിവള വിനോദ്, കെ.ബി. ഗോപകുമാർ, സജിത കുമാരി എന്നിവർ സംസാരിച്ചു.