തിരുവനന്തപുരം :നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം നൽകുന്നതിന് കോടികൾ മുടക്കി നിർമ്മിച്ച ബാങ്ക് മന്ദിരം ലേലം ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് , അംഗങ്ങളായ നിക്ഷേപകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് നേമം പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ,
‘ഫ്രാൻസ്’ മുഖ്യമന്ത്രിക്കും, സഹകരണവകുപ്പ് മന്ത്രിക്കും, സഹകരണ രജിസ്ട്രാർക്കും
നിവേദനം നൽകി.
ചികിത്സ ചെലവു കൾക്കായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ മടക്കി ലഭിക്കാത്തതിനെതുടർന്ന് ചികിത്സ ലഭിക്കാതെ കഴിഞ്ഞദിവസം ഒരു നിക്ഷേപകൻ മരണപ്പെട്ടിരുന്നു.
നിക്ഷേപകരായ നിരവധി പേരുടെ ചികിത്സകളും മക്കളുടെ വിവാഹ ആവശ്യങ്ങളും മുടങ്ങിയിരിക്കുകയാണ്. സഹകരണ ആഡിറ്റ് വിഭാഗം, കൃത്യമായ രേഖകൾ ബാങ്കിൽ സൂക്ഷിച്ചിട്ടില്ല ന്നതിന്റെ പേരിൽ ഓഡിറ്റ് പൂർത്തിയാക്കാ തെ നീട്ടിക്കൊണ്ടു പോവുകയാണ്.
ബാങ്കിന്റെ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് അവരുടെ സ്വത്ത് വകകൾ കണ്ടു കെട്ടാൻ വൈക രുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.