തിരുവനന്തപുരം :നീറമൺകര- പള്ളിച്ചൽ ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലുകൾ പ്രവർത്തനക്ഷമമാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും, സുരക്ഷാ ക്യാമറകൾ പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനറോഡ് സുരക്ഷാ കമ്മീഷണ റുടെ കാര്യാലയത്തിന് മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘ഫ്രാൻസി’ന്റെ ആഭിമുഖ്യത്തിൽ കൂട്ട ധർണ നടത്തി.
ഈ പാതയിലൂടെ യാത്ര യാത്രചെയ്ത നിരവധിപേരുടെ ജീവനുകൾ പൊലിയുകയും നിരവധി പേർക്ക് വാഹന അപകടങ്ങളിൽ ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടും റോഡ്സുരക്ഷാധികാരികൾ മൗനം പാലിക്കുകയാണെന്നും, റോഡ് സുരക്ഷ ഉറപ്പു വരുത്തിയില്ലെങ്കിൽ ദേശീയപാത തടയുന്നതു ൾപ്പെടെയുള്ള പ്രക്ഷോപരിപാടികൾ ആരംഭിക്കുമെന്നും ഫ്രാൻസ് ഭാരവാഹികൾ അറിയിച്ചു.
ധർണ്ണ ഫ്രാൻസിന്റെ രക്ഷാധികാരി ആർ.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. മണ്ണാങ്കൽ രാമചന്ദ്രൻ , കൗൺസിലർ എം.ആർ. ഗോപൻ,ബ്ലോക്ക് മെമ്പർ വി.ലതാ കുമാരി,കൈമനം പ്രഭാകരൻ, ആർ. വിജയൻ നായർ, അജയൻ പാപ്പനംകോട്, ജയദാസ് സ്റ്റീഫൻസൺ, വൈ.കെ. ഷാജി, ആർ. കേശവൻ നായർ, ആർ. ശിവകുമാർ,എസ്.എൽ മധു, അബ്ദുൾ ജബ്ബാർ,കെ.ബി. ഗോപകുമാർ,ആർ. പ്രേംകുമാർ എന്നിവർസംസാരിച്ചു.