ജി.കമലമ്മ (1930-2012). ഇന്ന് 12-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കൊല്ലം ജില്ലയിലെ കുണ്ടറ,പെരുമ്പുഴ ഗ്രാമത്തിൽ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനും ശ്രീമൂലംപ്രജാ സഭാമെമ്പർ, സാഹിത്യശിരോമണി പ്രൊഫ.എം.കെ ഗോവിന്ദൻ – കാവിളയിൽ ഗൗരിക്കുട്ടിയുടെയും മകളായി 1930-ൽ ജനിച്ചു.ബി.എ, ബി.റ്റി ബിരുദം നേടിയശേഷം കേരള സർക്കാർ വികസന വകുപ്പിൽ സോഷ്യൽ എഡ്യൂക്കേഷൻ ഓർഗനൈസറായി 10 വർഷവും, വിവിധ വിദ്യാലയങ്ങളിൽ 25 വർഷം അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചു.അദ്ധ്യാപികയായിരുന്ന കാലഘട്ടത്തിൽ അവർ സാഹിത്യ സേവനവും തുടർന്നു.വിവിധ സാഹിത്യ ശാഖകളിലായി ജീവചരിത്രം, വിവർത്തനം, പഠനം, സമ്പാദനം, ബാലസാഹിത്യം, നവസാക്ഷര സാഹിത്യം എന്നീ മേഖലകളിൽ 25 കൃതികൾ പ്രസിദ്ധീകരിച്ചു. “കസ്തൂരി ബായിഗാന്ധി” ജീവചരിത്രത്തിന് 1956-ലെ ഇൻഡ്യാ ഗവൺമെൻ്റിൻ്റെ നവസാക്ഷര സാഹിത്യത്തിനള്ള അവാർഡ് ,”നാടുണരുന്നു” എന്ന ബാലസാഹിത്യകൃതിയ്ക്ക് 1964-ലെ ഇന്ത്യാ ഗവൺമെൻ്റിൻ്റെ നവസാക്ഷര സാഹിത്യത്തിനുള്ള അവാർഡ് ,1963-ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു.1985-86-ൽ കേരള സർക്കാരിൻ്റെമികച്ച അദ്ധ്യാപിക അവാർഡും ലഭിച്ചു.1987-ൽ സർവീസിൽ നിന്നും പിരിഞ്ഞു…”കസ്തുരി ബായി ഗാന്ധി”, “നാടുണരുന്നു”, ശ്രീ നാരായണഗുരു ജീവിതവും ദർശനവും, റോബിൻസൺ ക്രൂസോ, ഇലിയഡ്, ഒഡിസി, ആശാൻ സാഹിത്യ പ്രവേശിക, ഉള്ളൂർ സാഹിത്യ പ്രവേശിക, മലയാള ഭാഷയുടെ അടിവേരുകൾ, പുണ്യതീർത്ഥം, അക്ഷരശ്ലോക രഞ്ജിനി, പഴയമയുടെ അർത്ഥതലങ്ങൾ, അക്ഷരശ്ലോക രത്നാവലി, പ്രൊഫ.എൻ.ഗോപാലപിള്ള തുടങ്ങിയവ ജി.കമലമ്മയുടെ പ്രധാന കൃതികൾ ആണ്. ഭർത്താവ് -കെ.ശ്രീഹർഷൻ (Late) മക്കൾ – രാജീവൻ, ഡോ.ഇന്ദുലേഖ, ഡോ.ഇന്ദുമതി .കേരളത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.ജി.വിജയരാഘവൻ ഇളയ സഹോദരനാണ്… 2012 ജൂൺ 17-ാം തീയതി ആ മഹതിഅന്തരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *