29/8/23
തിരുവനന്തപുരം :ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് നൽകാറുണ്ടെന്ന മാധ്യമ വാർത്ത നിഷേധിച്ച് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ.സപ്ലൈകോയുടെ ശബരി ബ്രാൻഡിലുള്ള ഉല്‍പ്പന്നങ്ങളുടെ പായ്ക്കിങ് കവറുകള്‍ പുതിയ നിറത്തില്‍ പുതിയ എംബ്ലം ഉള്‍പ്പെടുത്തി ഓണക്കാലത്ത് പുറത്തിറക്കാറുണ്ട്. അത് പരിചയപെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇതിനെയാണ് മഞ്ഞ കാര്‍ഡുകാര്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റിനോട് ഉപമിച്ചതെന്നും മന്ത്രി പറഞ്ഞു.