ഡൽഹി :ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നത്.
അതേ സുരക്ഷാ കാരണങ്ങൾ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചത്. എന്നാൽ, കേരളത്തിലെ ചില മാധ്യമങ്ങൾ യാഥാർത്ഥ്യ വിവരങ്ങൾ മറച്ചുവെച്ച്, അനുമതി നിഷേധിച്ചതിനെ വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെ വിവാദവിഷയമാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ്, കേന്ദ്ര മന്ത്രിയായുള്ള നിലയിൽ ഈ വിശദീകരണം നൽകുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു.