7/4/23
പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഖവെള്ളി.മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ യേശുവിന്‍റെ കുരിശുമരണം. വിശുദ്ധവാരാചരണത്തിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ ഓര്‍മ്മപുതുക്കലിനായി ദേവാലയങ്ങളുടെയും ക്രിസ്തീയ സംഘടനകളുടെയും നേതൃത്വത്തില്‍ കുരിശിന്‍റെ വഴി സംഘടിപ്പിക്കും.