തിരുവനന്തപുരം: സർക്കാർ നഴ്‌സിങ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പന്ത്രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 20,500 രൂപ സ്റ്റൈപന്റായി ലഭിക്കും. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഏഴ് രാവിലെ 10ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.