തിരുവനന്തപുരം :അപൂർവതയും, അപ്രതീക്ഷിതവും, നാടകീയ രംഗങ്ങൾ അരങ്ങേറിയ നിയമസഭ സമ്മേളനം അമ്പരപ്പ് ഉളവാക്കി. ഒരു മിനിറ്റ് കൊണ്ട് നയ പ്രഖ്യാപനം അവസാനിപ്പിച്ച് ഗവർണർ മടങ്ങി.
രാവിലെ സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും, സ്‌പീക്കറും,പാർലിമെന്ററികാര്യ മന്ത്രി രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി നൽകിയ പൂച്ചെണ്ട് വാങ്ങിയെങ്കിലും മുഖ്യമന്ത്രി ക്ക് മുഖം നൽകിയില്ല. പൂച്ചെണ്ട് സഹായിക്ക് നൽകി സഭക്കകത്ത് കയറിയ ഗവർണർ ആമുഖവും, അവസാന പാരഗ്രാഫും വായിച്ച് നയപ്രഖ്യാപനം അവസാനിപ്പിച്ചു.