തിരിച്ചടിച്ച് ഗവർണർ ;മുഖ്യമന്ത്രി ഭരണഘടനാ പരമായ ചുമതലകൾ നിറവേറ്റുന്നില്ല, കണ്ണൂരിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചന1 min read

17/9/22

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഗവർണർ. മുഖ്യമന്ത്രി ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. തനിക്കെതിരെ പല തരത്തിലുമുള്ള ഗൂഢാലോചന നടക്കുന്നുണ്ട് ഇതിന്റെ തെളിവുകള്‍ വൈകാതെ പുറത്തുവിടും. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും തടഞ്ഞതാരാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ പൊലീസിന് ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. അദ്ദേഹം മറനീക്കി പുറത്തുവന്നത് നന്നായി. യോഗ്യതയില്ലാത്തവരെ യൂണിവേഴ്സിറ്റികളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. യൂനിവേഴ്സിറ്റികള്‍ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തില്‍ ഇരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങള്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ ഇവര്‍ ആശങ്കപ്പെട്ടിട്ടുണ്ടോ. കുട്ടികളല്ല കുഴപ്പക്കാരെന്നും അവരെ പലതിനും ഉപയോഗിക്കുന്ന ചിലരാ​ണ് കുറ്റക്കാര്‍. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സർവകലാശാല കളുടെ ഭരണത്തിൽ മുഖ്യമന്ത്രി ഇടപെടില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ആ കത്ത് ഉടനെ പുറത്തുവിടും.മുഖ്യമന്ത്രി തന്നെ കാണാൻ എന്തിനാണ് ഭയക്കുന്നതെന്നും ഗവർണർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *