തിരുവനന്തപുരം :ഹിന്ദു സമാജ ക്ഷേമത്തിനായി ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്ന ഹൈന്ദവീയം ഫൗണ്ടേഷന്റെ നാലാമത് വാർഷിക സമ്മേളനം 2024 ജൂൺ 16, 17 തീയതികളിൽ തിരുവനന്തപുരം ഇടപ്പഴഞ്ഞി ജീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.
ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന വാർഷിക സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. മേജർ രവി ഉദ്ഘാടനം ചെയ്യും . ഹൈന്ദവ സമാജം നേരിടുന്ന സാമൂഹ്യ രാഷ്ട്രീയ ആദ്ധ്യാത്മിക രംഗങ്ങളിൽ നേരിടുന്ന പീഡനങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന ശില്പശാലയിൽ മേജർ രവി മോഡറേറ്ററായി പങ്കെടുക്കും.
സമ്മേളനത്തിൽ ഹൈന്ദവീയം ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ. കെ. ബാലചന്ദ്രകുറുപ്പ് (ജനറൽ സെക്രട്ടറി
ഹൈന്ദവീയം ഫൗണ്ടേഷൻ), ശ്രീ. മുക്കാപ്പുഴ നന്ദകുമാർ (ജനറൽ കൺവീനർ, ഹൈന്ദവീയം ഫൗണ്ടേഷൻ, കേരള ചാപ്റ്റർ), ശ്രീ. മഹാദേവൻ അയ്യർ (PRO, ഹൈന്ദവീയം ഫൗണ്ടേഷൻ), ശ്രീമതി. വി. മഹാലക്ഷ്മി (ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റി), ശ്രീ.എ.കെ. വേണുഗോപാൽ, (പ്രസിഡന്റ്, ഹൈന്ദവീയം ഫൗണ്ടേഷൻ, തിരുവനന്തപുരം ജില്ല), ശ്രീമതി.ലക്ഷ്മി മോഹൻ (സെക്രട്ടറി – ഹൈന്ദവീയം ഫൗണ്ടേഷൻ – തിരുവനന്തപുരം ജില്ല), കുമാരി ബിന്ധ്യ കുറുപ്പ് (ജില്ലാ കൺവീനർ ) എന്നിവർ പങ്കെടുത്തു.
2024-06-14