ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡറിന്റെ പകുതിയോളം ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോര്‍ട്ടുകൾ.
ഒക്ടോബര്‍ മാസം മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം കമ്പനി ഓഫീസില്‍ എത്തിച്ചേരണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് പകുതിയോളം ജീവനക്കാരും ജോലി രാജി വെച്ചത്. കോവിഡിന് ശേഷം വ്യാപകമായ വര്‍ക്ക് ഫ്രം ഹോം രീതി വിട്ട് ഓഫീസിലെത്തി ജോലി ചെയ്യാന്‍ കൂടുതല്‍ ജീവനക്കാര്‍ക്കും വിമുഖതയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഗ്രിന്‍ഡറില്‍ നിന്നും ജോലി ഉപേക്ഷിച്ച് ജീവനക്കാര്‍ കമ്പനി വിടുന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.
ഗ്രിന്‍ഡറിന്റെ 178 ജോലിക്കാരില്‍ 80 പേര് ഇതിനോടകം രാജിവെച്ചിട്ടുണ്ട്. ഓഫീസിലെത്തി ജോലി ചെയ്യേണ്ടി വന്നാല്‍ ഇവരില്‍ പലര്‍ക്കും
ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് എഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ, വാഷിംഗ് ഡി.സി എന്നിവിടങ്ങളിലേക്ക് സ്ഥലം മാറേണ്ടതായി വരും.അതേസമയം തങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും മുഴുവന്‍ ടീമിന്റെ ബന്ധം ഊഷ്മളമാക്കാനുമാണ് ഈ നടപടിയെന്നാണ് ഗ്രിന്‍ഡര്‍ വക്താവ് വ്യക്തമാക്കുന്നത്. എന്നാല്‍ തൊഴില്‍ സൗഹൃദമല്ലെന്ന തരത്തില്‍ കമ്പനിക്കെതിരെ നാഷണല്‍ ലേബര്‍ റിലേഷന്‍ ബോര്‍ഡില്‍ തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്.