തിരുവനന്തപുരം :പകരക്കാരനില്ലാതെ ഹാട്രിക് തിളക്കവുമായി തിരുവനന്തപുരത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഹനാൻ എന്ന വിദ്യാർത്ഥി.
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ്ഹനാൻ സിദ്ദിഖ് അഭിമാനമായത്.
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഹനാൻ തുടർച്ചയായ മൂന്നാം തവണയാണ് മികവ് തെളിയിച്ചത്.മുൻ വർഷങ്ങളിൽ വടക്കൻ ജില്ലകളിലെ വിദ്യാർത്ഥികൾ കുത്തകയാക്കി വച്ചിരുന്ന വിജയമാണ് ഹനാൻ വഴി തിരുവനന്തപുരത്തിന് എത്തിയത്.
നേമം വിക്ടറി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അബൂബക്കർ സിദ്ദിഖിന്റെയും വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ആയ നദീറ ബീവിയുടെയും മകനാണ്.
ശാസ്ത്രമേളകളിൽ മാത്രമല്ല മാപ്പിളപ്പാട്ട്, തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ കലാ മത്സര ഇനങ്ങളിലും കഴിവ് തെളിയിച്ച ഹനാൻ നിലവിൽ തമിഴ് പദ്യം ചൊല്ലലിൽ സംസ്ഥാന ജേതാവാണ്.