ഹലോ ഗയ്സ് പൂജ കഴിഞ്ഞു. ചിത്രീകരണം ആരംഭിക്കുന്നു1 min read

 

പ്രമുഖ സംവിധായകൻ അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു, ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

നിഴൽതച്ചൻ എന്ന ചിത്രത്തിനു ശേഷം സൂപ്പർ എസ് ഫിലിംസ് നിർമ്മിക്കുന്ന,ഹലോ ഗയ്സ് കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ്.

സൂപ്പർ എസ്. ഫിലിംസിനു വേണ്ടി സന്തോഷ് കുമാർ, ഷിബു സി.ആർ എന്നിവർ ചിത്രം നിർമ്മിക്കുന്നു.സംവിധാനം – അനന്തപുരി, കഥ – എം.എസ്. മിനി, തിരക്കഥ- വിനോദ് എസ്, ഡി.ഒ.പി – എ.കെ.ശ്രീകുമാർ,പ്രൊജക്റ്റ് ഡിസൈനർ – എൻ.ആർ. ശിവൻ,

ഗാന രചന – ഡോ.സുകേഷ്, സംഗീതം – ബിനീഷ് ബാലകൃഷ്ണൻ, ആലാപനം – നിതീഷ് കാർത്തിക്, ശ്രീല വടകര, ആതിര, പ്രൊഡഷൻ എക്സിക്യൂട്ടിവ് – ശിവപ്രസാദ് ആര്യൻ കോട്,അസോസിയേറ്റ് ഡയറക്ടർ – ജയകൃഷ്ണൻ തൊടുപുഴ, പി.ആർ. ഒ – അയ്മനം സാജൻ.

പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 17 – ന് തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *