മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി . ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്.
മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടും മറാത്ത മേഖലയിലുള്ള ജില്ലകളാണ്.
മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ ഈ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു.
പിന്നീടെത്തിയ ഷിന്‍ഡെ സര്‍ക്കാരും ഇത് തിരുത്താന്‍ തയാറായില്ല. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ തീരുമാനം നീളുകയായിരുന്നു. അടുത്തിടെ ഹര്‍ജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികള്‍ വീണ്ടും തുടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.