10/3/23
കൊച്ചി :ബ്രഹ്മപുരം പുകയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മേൽനോട്ടത്തിനായി സമിതിയെയും കോടതി നിയോഗിച്ചു.സമിതിയില്‍ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. സമിതി ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ഹര്‍ജിയില്‍ വാദം കേള്‍ക്കെ, ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചപ്പോള്‍, ബ്രഹ്മപുരത്തെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.
നാളെ മുതല്‍ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.