ഹൈക്കോടതി വേനലവധിക്കാല സിറ്റിങ്1 min read

എറണാകുളം: കേരള ഹൈക്കോടതി ഏപ്രിൽ 15 മുതൽ മെയ് 18 വരെ വേനലവധിയ്ക്ക് പിരിയുന്നതിനാൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല സിറ്റിങ് നിശ്ചയിച്ചു. ആദ്യ പകുതിയിൽ ഏപ്രിൽ 16, 22, 25, 29 തീയതികളിലും രണ്ടാം പകുതിയിൽ മെയ് 2, 6, 9, 13, 16 തീയതികളിലും സിറ്റിങ് നടക്കും. ജസ്റ്റിസ് സതീഷ് നൈനാൻ (സിറ്റിങ് തീയതി മെയ് 16), ജസ്റ്റിസ് എൻ നാഗരേഷ് (മെയ് 13), ജസ്റ്റിസ് സി.എസ് ഡയസ് (മെയ് 16), ജസ്റ്റിസ് ടി.ആർ രവി (ഏപ്രിൽ 16), ജസ്റ്റിസ് ഗോപിനാഥ് പി (മെയ് 2), ജസ്റ്റിസ് കെ ബാബു (മെയ് 9), ജസ്റ്റിസ് വിജു എബ്രഹാം (മെയ് 6), ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി (മെയ് 13, 16), ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ (ഏപ്രിൽ 16), ജസ്റ്റിസ് സി പ്രദീപ് കുമാർ (ഏപ്രിൽ 16, 22), ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കിം (മെയ് 13), ജസ്റ്റിസ് ശ്യാം കുമാർ വി.എം (മെയ് 2, 6, 9), ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ (മെയ് 9), ജസ്റ്റിസ് എസ് മനു (ഏപ്രിൽ 25, 29), ജസ്റ്റിസ് ഈശ്വരൻ എസ് (ഏപ്രിൽ 29, മെയ് 2), ജസ്റ്റിസ് പി.എം മനോജ് (ഏപ്രിൽ 22), ജസ്റ്റിസ് എം.ബി സ്നേഹലത (മെയ് 6), ജസ്റ്റിസ് പി  കൃഷ്ണകുമാർ (ഏപ്രിൽ 29), ജസ്റ്റിസ് കെ.വി ജയകുമാർ (ഏപ്രിൽ 25), ജസ്റ്റിസ് മുരളീകൃഷ്ണ എസ് (ഏപ്രിൽ 22), ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ (ഏപ്രിൽ 25) എന്നിവരെ അവധിക്കാല ജഡ്ജിമാരായി നാമനിർദ്ദേശം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *