തിരുവനന്തപുരം : കേരള നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭരണപക്ഷ – പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്ത് നിന്നും തൃശ്ശൂർ പൂരവുമായി ബന്ധപ്പെടുത്തി ഹിന്ദു സംഘടനകൾക്കും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കും എതിരായി നടന്ന അടിസ്ഥാനരഹിതമായ വ്യാജ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് 2024 ഒക്ടോബർ 15 ചൊവ്വാഴ്ച 10.30 ഓടുകൂടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കേരള നിയമസഭാ മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
സംസ്ഥാന പ്രസിഡൻറ് ആർ.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു.