തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഏറ്റവും അനുയോജ്യം ചെറുകിട സംരംഭങ്ങളാണ് എന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്. ആർ.പി.എം) ദേശീയ അദ്ധ്യക്ഷൻ പ്രകാശ് ചെന്നിത്തല പറഞ്ഞു. എച്ച്. ആർ.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ല വ്യവസായ കേന്ദ്രത്തിൻ്റേയും, ജില്ല ലീഡ് ബാങ്കിൻ്റെയും, കേരള ഫിനാഷ്യൽ കോർപറേഷൻ്റേയും സഹകരണത്തോടെ പ്രിയ ദർശിനി ഹാളിൽ ചേർന്ന സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭക കോൺക്ലേവ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നവരെ സഹായിക്കുന്നതിനായി ഓരോ ജില്ലയിലും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഹെൽപ്പ് ഡസ്കുകൾ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്. ആർ.പി.എം ജില്ല പ്രസിഡൻ്റ് അഡ്വ.ഫിലിപ്പ് ജോസഫ് പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ.ഷിറാസ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീ.ജയമോഹൻ. എസ്, കേരള ഫിനാൻഷ്യൻ കോർപറേഷൻ ചീഫ് മാനേജർ ശ്രീ.ജിനു യോഹന്നാൻ, വ്യവസായ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ശ്രീ.കെ.ബി.രാധാകൃഷ്ണൻ, എച്ച്.ആർ.പി.എം എം.എസ്. എം. ഇ ഡിവിഷൻ നാഷണൽ ചെയർമാൻ രവീന്ദ്രൻ കണ്ണങ്കൈ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. എച്ച്. ആർ.പി.എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ.അനിൽ തോമസ് പൊന്നമ്പാടയിൽ, എച്ച്. ആർ.പി.എം ജില്ല ഭാരവാഹികളായ ശ്രീ.ഉപേന്ദ്രൻ കോൺട്രാക്ടർ, ആർ.ആർ. നായർ, പുഷ്പലത, വിജയകുമാർ.ജി, സിതാര ചന്ദ്രൻ, അഡ്വ.ഡോ.മേരി.സി.എ, ദിവ്യശിവൻ, ജോസ് സക്കറിയ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ കോർഡിനേറ്റർ കെ.സ്.ഗിരിജ സ്വാഗതവും ജില്ല സെക്രട്ടറി ഡോ. അജീഷ്. എസ്.വി നന്ദിയും പറഞ്ഞു.