കൊല്ലം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) സംസ്ഥാന അംഗത്വ വിതരണോത്ഘാടനം, 10ന് തിങ്കളാഴ്ച പകൽ 3 ന് കൊട്ടാരക്കര പ്രസ്സ് ക്ലബ്ബിൽ നടക്കും. മുൻ എം.എൽ.എ അഡ്വ.പി. അയിഷ പോറ്റി ഉത്ഘാടനം നിർവ്വഹിക്കും.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.മുതിർന്ന മാധ്യമ പ്രവർത്തകൻ എ.പി. ജിനൻ മുഖ്യപ്രഭാഷണം നടത്തും.
കെ.പി.എ.സി അജീഷ് കൃഷ്ണ (ആറ്റിങ്ങൽ ദേശാഭിമാനി ) മനുഷ്യാവകാശ പ്രവർത്തകൻ ബിനു ജീ, കെ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാ നവാസ്, ഷെമീർ പെരുമറ്റം, ഒ.അബുബക്കർ ,പ്രൊഫ.മാത്യു ജോർജ് എന്നിവർ പ്രസംഗിക്കും.