ഓസ്‌ട്രേലിയായിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് ഉത്ഘാടനം ചെയ്തു1 min read

 

മെൽബൺ : ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA – IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ CBD യിലെ രണ്ടാമത്തെയുമായ IHNA ക്യാമ്പസ്
ഉത്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് Lee Garwood, ( Chief Executive Officer of Maryvale Private Hospital, Vic.)നിർവഹിച്ചു.

ചടങ്ങിൽ IHNA സിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷനായി.ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA . IHM .

പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് 19 വിവിധ വിഷയങ്ങളിലായി ഇവിടെ പഠിക്കാൻ കഴിയുന്നുണ്ട് . ഡിപ്ലോമ നഴ്‌സിംഗ് , മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ of സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത് .20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു .

തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്‌റ്റോറിയ സർക്കാരിന്റെ അവാർഡ് IHNA ക്കാണ് ലഭിച്ചത്..

ചടങ്ങിൽ ക്യാമ്പസ് മാനേജർ ജിജോ മാത്യു, Simon Schwegert, സജി കുന്നുംപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *