5/8/23
ഇസ്ലാമാബാദ് :തോഷാഖാന അഴിമതിക്കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ. വിധിയ്ക്ക് പിന്നാലെ ഇമ്രാൻ ഖാനെ സമൻ പാര്‍ക്കില്‍ നിന്ന് അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കി. ഒരു ലക്ഷം രൂപ പിഴ ചുമത്തി. വാദം കേള്‍ക്കാനായി ഇമ്രാൻ ഖാൻ കോടതിയിലെത്തിയിരുന്നില്ല. ഇസ്ലാമാബാദ് വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റെന്നാണ് കേസ്.പ്രധാനമന്ത്രിയായിരിക്കെ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷാഖാന വകുപ്പിലേക്ക് കൈമാറണമെന്നാണ് നിയമം. ഇത് ലംഘിച്ചുകൊണ്ട് വിറ്റ് പണമാക്കുകയായിരുന്നു.