15/8/22
ന്യുഡൽഹി :ഭാരതത്തിന്റെ 76ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ചെങ്കോട്ടയിൽ രാവിലെ ദേശീയ പതാക ഉയർത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു.
“ഭാരതം ജനാധിപത്യത്തിന്റെ അമ്മയാണെന്ന് തെളിയിച്ചു. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി പരിശ്രമിച്ച സ്വാതന്ത്ര്യം സമരസേനാനികളെ അദ്ദേഹം സ്മരിച്ചു. മഹാത്മാ ഗാന്ധി, നെഹ്‌റു, ലാൽബഹദൂർ ശാസ്ത്രി, നേതാജി, അംബേദ്കർ,സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ,സവർക്കർ, ശ്രീനാരായണ ഗുരു, തുടങ്ങിയ നേതാക്കളെയും, സൈനീകരെയും, കോവിഡ് പോരാളികളെയും അദ്ദേഹം സ്മരിച്ചു.
ഇന്ത്യ പിന്നിട്ട 75വർഷങ്ങൾ ഉയർച്ച താഴ്ച്ചകളുടേതായിരുന്നു.പുതിയ ദിശയിലേക്ക് ഇന്ത്യ നീങ്ങാനുള്ള സമയമായി. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ശക്തി.വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യ മുന്നേറി.വിഭജനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ കാണിച്ച മനക്കരുത്തും ധീരതയെയും അദ്ദേഹം പ്രശംസിച്ചു.ഓരോ ഇന്ത്യക്കാരനും മാതൃഭാഷ യിൽ അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 25വർഷങ്ങൾ നിർണായകമാണ്.25വർഷങ്ങൾ 5സുപ്രധാന ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ പ്രയത്നിക്കണം.1. വികസിത ഇന്ത്യ,2.സമ്പൂർണ അടിമത്ത മോചനം,3. പാരമ്പര്യത്തിലുള്ള ആത്മാഭിമാനം,4. ഐക്യം,5. കടമ നിറവേറ്റൽ എന്നീ “പഞ്ച് പ്രാൺ “ആണ് നമ്മുടെ ലക്ഷ്യങ്ങൾ എന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ന് വിഭജനഭീതിയുടെ അനുസ്മരണ ദിനത്തില്‍, വിഭജന സമയത്ത് ജീവന്‍ നഷ്ടപെട്ട എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ ചരിത്രത്തിലെ ദുരന്ത കാലഘട്ടത്തില്‍ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു .
ഭാരത്തിലെ ‘നാരിശക്തി ‘നാം തിരിച്ചറിയണം. സ്ത്രീകളോടുള്ള സമീപനം മാറണം. സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ മാറണമെന്നും മോദി പറഞ്ഞു.ലാൽബഹദൂർ ശാസ്ത്രി യുടെ പ്രസിദ്ധമായ “ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യൻ, ജയ് അനുസന്ധാൻ” എന്ന് പുതിയ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു.
നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഭജനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു.
” വിനാശകരമായ മത ചിന്താഗതി മൂലം ഇന്ത്യ വിഭജന വേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കോടിക്കണക്കിനു പൗരന്മാര്‍ മനുഷ്യത്വരഹിതമായ യാതനകള്‍ അനുഭവിക്കുകയും ചെയ്തുവെന്ന്യോഗി ട്വിറ്ററില്‍ കുറിച്ചു.
കുടുംബാധിപത്യത്തേയും, അഴിമതിയും പൂർണമായും തുടച്ചു നീക്കുമെന്ന പ്രഖ്യാപനത്തോടെ, വന്ദേമാതരം, ഭാരത് മാതാകീ ജയ് വിളികളോടെ ഒന്നരമണിക്കൂർ നീണ്ട സ്വാതന്ത്ര്യദിന സന്ദേശം മോദി അവസാനിപ്പിച്ചു.