6/4/23
ഡൽഹി : രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 5335പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25,587 ആയി ഉയര്‍ന്നു.
3.32 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 4,435പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 15 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,916 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ നാലും ഛത്തീസ്‌ഗഡ്, ഡല്‍ഹി, കര്‍ണാടക, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒന്ന് വീതം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,826പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,41,82,538 ആയി.