രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു ;കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം1 min read

7/4/23

ഡൽഹി : ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം വലിയ രീതിയില്‍ ഉയർന്ന  സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി യോഗം ചേര്‍ന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ യോഗം ചേരണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. 11, 12 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ നടത്തണം. സംസ്ഥാനങ്ങളില്‍ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടണമെന്നും കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

24മണിക്കൂറിനുള്ളില്‍ 13 ശതമാനമാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ 24 മണിക്കൂറില്‍ പുതിയ 6,050 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനവുമാണ്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം നിലവില്‍ 28,303 ആണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,78,533 കൊവിഡ് പരിശോധനകള്‍ നടത്തി. നിരവധി സംസ്ഥാനങ്ങളിലും നഗരങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ വെെകുന്നേരം ഡല്‍ഹിയില്‍ 606 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്‌ട്രയിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഇന്നലെത്തെ റിപ്പോര്‍ട്ട് പ്രകാരം 803 പുതിയ കേസുകള്‍ കൂടി രേഖപ്പെടുത്തുകയും മൂന്ന് രോഗികള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *