23/10/22
മെൽബൺ :അവസാന ഓവർ വരെ നീണ്ട സസ്പെൻസിൽ ത്രസ്സിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ വിജയിക്കുമെന്ന് കരുതിയ പോരാട്ടത്തിൽ വിരാട് കോഹ്ലി പതറാതെ നേടിയ 82റൺ വിജയത്തിൽ നിർണായകമായി.
അവസാന 2ഓവറിൽ ജയിക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് 29റൺസ്. അടുത്തടുത്ത 2സിക്സ് പറത്തി കോഹ്ലി പ്രതീക്ഷ നൽകി. അവസാന ഓവറിൽ ഇന്ത്യക്ക് വേണ്ടിയിരുന്നത് 16റൺസ്.ആദ്യ പന്തിൽ ഹാർദിക്ക്പുറത്തായി. തുടർന്ന് വന്ന കാർത്തിക്കും പുറത്തായി. തുടർന്ന് ലഭിച്ച ഫ്രീഹിറ്റിൽ 3റൺസ് ഓടി നേടി. കാർത്തിക്കിന് ശേഷം എത്തിയ അശ്വിൻ ഒരുപന്തിൽ ഒരു റൺ എന്ന നിലയിൽ നിൽക്കേ 4നേടി ഇന്ത്യയെ വിജയിപ്പിച്ചു.