ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബർ 12-ന്1 min read

 

രാജ്യത്തെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ മലനാട് ടി.വി യും ,ഇന്ത്യാ ദർശനും ചേർന്ന് നടത്തുന്ന, ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്ക്കാര ദാനം, ഡിസംബർ 12-ന് ബോൾഗാട്ടി പാലസിൽ നടക്കും.രാഷ്ട്ര പുരോഗതിക്കായി അനവരതം യഗ്നിക്കുന്ന ചലച്ചിത്ര താരങ്ങൾക്കും, മറ്റ് മേഖലയിലുള്ളവർക്കുമായി സമ്മാനിക്കുന്നതാണ് ഈ പുരസ്ക്കാരം. മലനാട് ടി.വിയുടെ പതിമൂന്നാമത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. രാവിലെ 9 മുതൽ രാത്രി 10 വരെ നീണ്ട് നിൽക്കുന്ന ചടങ്ങിൽ, മലയാളത്തിലെയും, ഇന്ത്യയിലെ ഇതര ഭാഷകളിലെയും താരങ്ങൾക്ക് പുരസ്കാരം വിതരണം ചെയ്യും. തുടർന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിയ്ക്കുന്ന ചടങ്ങും, മുല്ലപ്പെരിയാർ വിഷയം അവതരിപ്പിക്കുന്ന സിനിമയുടെ പൂജാച്ചടങ്ങും നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *