തിരുവനന്തപുരം:അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ
അവകാശങ്ങള്‍ നേടിയെടുക്കുവാനായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായി രൂപംകൊണ്ടതാണ് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്. ന്യൂഡല്‍ഹി
ആസ്ഥാനമായി പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന് ഇന്ന്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുവാന്‍ സാധിച്ചുവെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. പത്ര-ദൃശ്യ-ഡിജിറ്റല്‍
മാധ്യമങ്ങളിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ അനുഭവിച്ചുവരുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഈ സംഘടനയ്ക്ക് സാധിച്ചു. ഇനിയും ഈ മേഖലയിലുള്ളവര്‍ക്ക് നിരവധി അവകാശങ്ങള്‍ ലഭിക്കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ പ്രസക്തി
ഏറെ വര്‍ദ്ധിച്ചതായി കണ്ടെത്തിയത് ഞങ്ങളെ സംബന്ധിച്ച്അഭിമാനാര്‍ഹമാണ്.
ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ 143-ാമത് ദേശീയ സമ്മേളനം കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റല്‍
മാധ്യമങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഈ ദേശീയസമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നതും അഭിനന്ദനീയമാണ്.
ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ കോവളത്തെ ക്രിസ്തു ജയന്തി ആനിമേഷന്‍ സെന്ററില്‍ 2025 ഏപ്രില്‍ 22 ചൊവ്വാഴ്ചയാണ് ദേശീയ സമ്മേളനം
സംഘടിപ്പിക്കുന്നത്. പ്രതിനിധി സമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം, പുരസ്‌ക്കാര സമര്‍പ്പണം, ആദരവ് സമര്‍പ്പണം, ഐ.ഡി.കാര്‍ഡ് വിതരണം, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നിവ ഇതിനോടൊപ്പം സംഘടിപ്പിക്കുന്നു. 22-ാം തീയതി രാവിലെ 9.00 മണിക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും
എത്തിച്ചേരുന്ന പ്രതിനിധികളുടെരജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.
രാവിലെ 10.30 ന് ifwj ദേശീയ പ്രസിഡന്റ് അവധേഷ് ഭാര്‍ഗവ് അദ്ധ്യക്ഷത
വഹിക്കുന്ന പ്രതിനിധി സമ്മേളനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം
ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനന്‍ സ്വാഗതം ആശംസിക്കും. രാവിലെ 11.30 ന് നടക്കുന്ന സെമിനാര്‍ ഉദ്ഘാടനവും പുരസ്‌ക്കാര സമര്‍പ്പണവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി
അഡ്വ.ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും. എം.എല്‍.എമാരായ അഡ്വ. വി.ജോയ്, അഡ്വ. എം. വിന്‍സെന്റ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമനജയന്‍, മുസ്ലീംലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ. എച്ച്.എ.റഹ്്മാന്‍, കഎണഖ ദേശീയ ജനറല്‍
സെക്രട്ടറി ഇര്‍ഷാദ്ഖാന്‍, കഎണഖ ദേശീയ വൈസ് പ്രസിഡന്റ് ജി.വി. ഗൗരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചടങ്ങില്‍ ifwj സംസ്ഥാന ട്രഷറര്‍ എം. അബൂബക്കര്‍ നന്ദി പ്രകടിപ്പിക്കും.
വൈകു. 3.30 നടക്കുന്ന പൊതു സമ്മേളനം യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. Ifwj സംസ്ഥാന പ്രസിഡന്റ് എ.പി.ജിനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ifwj സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ സ്വാഗതം ആശംസിക്കും. സംഘടനാ മെമ്പര്‍മാര്‍ക്കുള്ള ഐ.ഡി.കാര്‍ഡ് വിതരണോത്ഘാടനം ചലച്ചിത്ര അക്കാഡമി ചെയര്‍മാനും ചലച്ചിത്ര
നടനുമായ പ്രേംകുമാര്‍ നിര്‍വ്വഹിക്കും. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവര്‍മ്മ വിശിഷ്ട
അതിഥികള്‍ക്ക് ആദരവ് സമര്‍പ്പണം നടത്തും. “”രാഷ്ട്രീയരംഗത്തെ മാധ്യമ ഇടപെടല്‍” എന്ന
വിഷയത്തെ ആസ്പദമാക്കി ഭാരത്്ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരും, ”സോഷ്യല്‍
മീഡിയയും ആധുനിക മാധ്യമ സംസ്‌കാരവും” എന്ന വിഷയത്തെ ആസ്പദമാക്കി കേരള
പി.എസ്.സി. മെമ്പറും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍. പാര്‍വ്വതീദേവിയും, ”മാധ്യമങ്ങളും ട്രേഡ്
യൂണിയനും” എന്ന വിഷയത്തെ ആസ്പദമാക്കി യു.ടി.യു.സി സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ ബാബു ദിവാകരനും പ്രഭാഷണങ്ങള്‍ നടത്തും. ചടങ്ങില്‍ ifwj സംസ്ഥാന വൈസ്
പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു നന്ദിപറയും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
എ.പി.ജിനന്‍(സംസ്ഥാന പ്രസിഡന്റ്)
ചെമ്പകശ്ശേരി ചന്ദ്രബാബു തെക്കന്‍സ്റ്റാര്‍ ബാദുഷ
സംസ്ഥാന പ്രസിഡന്റ് സംസ്ഥാന വൈസ് പ്രഡിഡന്റ് സംസ്ഥാന സെക്രട്ടറി
എ.അബൂബേക്കര്‍ ശ്രീലക്ഷ്മി ശരണ്‍
സംസ്ഥാന ഖജാന്‍ജി സംസ്ഥാന വനിതാവിംഗ് കണ്‍വീനര്‍