18/7/22
തിരുവനന്തപുരം :ഇൻഡിഗോ വിമാനത്തിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇ. പി. ജയരാജന് വിമാന യാത്രാവിലക്ക് ഏർപ്പെടുത്തി ഇൻഡിഗോ അധികൃതർ.3ആഴ്ചത്തെ വിലക്കാണ് ജയരാജന്.പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2ആഴ്ചത്തെ വിലക്കും ഉണ്ട്. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം വിലക്കിന്റെ വിവരങ്ങൾ മാധ്യമ ങ്ങളിലൂടെയാണ്താൻഅറിഞ്ഞതെന്നും,തനിക്ക് നോട്ടീസോ, അറിയിപ്പോ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇ. പി. ജയരാജൻ പ്രതികരിച്ചു.
വിമാനയാത്ര വിലക്കിന്റെ നോട്ടീസ് തങ്ങൾക്ക് ലഭിച്ചുവെന്ന് പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകനായ ഫർസിൻ മജീദ് പറഞ്ഞു.