ഇന്ത്യ തെരയുന്ന കൊടും ഭീകരൻ; നിസ്കാരത്തിനിടെ പാക് അധീന കാശ്മീരില്‍ അജ്ഞാത സംഘം വെടിവെച്ച്‌ കൊന്നു1 min read

ജമ്മു കാശ്മീർ  : അബു കാസിം എന്ന റിയാസ് അഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്ബ ത്രീവവാദിയാണ്   കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ ഒരു പള്ളിക്കുള്ളില്‍ വെച്ചാണ് അജ്ഞാതരായ തോക്കുധാരികള്‍ ഇയാളെ വെടിവെച്ച്‌ കൊന്നത്. നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള അബു കാസിം ജനുവരി ഒന്നിലെ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ്.

റാവലക്കോട്ട് പ്രദേശത്തെ അല്‍-ഖുദൂസ് പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് അജ്ഞാതരായ തോക്കുധാരികള്‍ അഹ്മദിനെ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുരിഡ്‌കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബ ബേസ് ക്യാമ്പിൽ  നിന്നുമാണ് അഹമ്മദ് കൂടുതലും പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെയാണ് ഇയാള്‍ റാവലക്കോട്ടിലേക്ക് മാറിയതെന്നാണ് വിവരം. ലഷ്‌കറെ ത്വയ്ബയുടെ മുഖ്യ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായിയായിരുന്നു ഇയാളെന്നാണ് പറയപ്പെടുന്നത്.  സംഘടനയുടെ സാമ്പത്തിക  കാര്യങ്ങള്‍ നോക്കിയിരുന്ന് അബു കാസിം ആണെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തില്‍ അബു കാസിമിന്‍റെ നേതൃത്വത്തില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഏഴ് പേര്‍ക്ക് ജീവൻ നഷ്ടമാവുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അബു കാസിമിനായി ഇന്ത്യൻ സൈന്യം വ്യാപകമായി വലവിരിച്ചിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ തുടരവെയാണ് കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് ഇയാൾ  കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *