25/3/23
കൊച്ചി : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ലേക്ഷോർ ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം അറിയിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻപ് തൊണ്ടയിൽ കാൻസർ ബാധിതനായ അദ്ദേഹം രോഗ മോചിതനായി എന്ന് വെളിപ്പെടുത്തിയിരുന്നു. നിലവിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ചികിത്സയിലാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും എന്നതാണ് ഈ ചികിത്സയുടെ നേട്ടം. മറ്റു വാർത്തകൾക്ക് അടിസ്ഥാനമില്ല.