27/3/23
കൊച്ചി :മലയാളത്തിന്റെ നർമ്മമുഖം ഇന്നസെന്റിന് യാത്രമൊഴിയേകി കേരളം.ചലച്ചിത്ര, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിൽ നിന്നും അനുശോചന പ്രവാഹം..
ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സാംസ്‌കാരിക കേരളത്തിനും, രാഷ്ട്രീയ കേരളത്തിനും നഷ്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വാക്കിലും നോട്ടത്തിലും പെരുമാറ്റത്തിലും നര്‍മ്മബോധത്തിന്‍റെ മാധുര്യം നിറഞ്ഞ ഒരാള്‍. എഴുത്തിലും അഭിനയത്തിലും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന ഒരാള്‍. നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ തന്‍റെ പേരിനെ അന്വര്‍ഥമാക്കിയ ഒരു മനുഷ്യന്‍. അതിലുപരിയായി, ശരീരത്തെ ഗ്രസിച്ചിരുന്ന രോഗത്തിനെതിരെ ധീരമായി പോരാടുകയും സമൂഹത്തിന് ധൈര്യം പകരുകയും ചെയ്ത ഒരാള്‍. ഇന്നസെന്‍റിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു.
മഹാനായ കലാകാരനും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് ധനമന്ത്രി അനുസ്മരിച്ചു.
തണലും, തലോടലുമായ ജേഷ്ഠൻ എന്നാണ് മോഹൻലാൽ FB യിൽ കുറിച്ചത്.’എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണുമെന്നും മോഹൻലാൽ കുറിച്ചു.
നര്‍മ്മത്തിന്റെ തമ്പുരാന്ആദരാഞ്ജലികള്‍.. എന്റെ ഇന്നച്ചന് വിട” എന്നാണ് സുരേഷ് ഗോപി FB യിൽ കുറച്ചിരിക്കുന്നത്.
. “എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓര്‍മ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്ന് വിനീത് ശ്രീനിവാസൻ കുറിച്ചു.