തിരുവനന്തപുരം :നെയ്യാറ്റിൻകര മാതൃക സായംപ്രഭ ഹോമിലെ അന്തേവാസികളും മറ്റു വയോജനങ്ങളും കോളേജ് കുട്ടികളും സ്കൂൾ കുട്ടികളും നഴ്സറി കുഞ്ഞുങ്ങളും ചേർന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും ഹെല്പ് ഏജ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണവും വയോജനങ്ങളെ ആദരിക്കലും നെയ്യാറ്റിൻകര വ്ലാങ്ങാമുറി CSI പള്ളി പാരിഷ് ഹാളിൽ വച്ച് ആഘോഷമായി നടത്തി. ശ്രീ. കെ ആൻസലൻ എം എൽ എ ഉദ്ഘാടനം നടത്തി.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബുവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അനിതകുമാരിയും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് ഫ്രാങ്കിളിനും നെയ്യാറ്റിൻകര എൽ എം എസ് എൽ പി എസ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീജ ജാസ്മിനുംനിംസ് നഴ്സിംഗ് കോളേജ് ജെറിയാട്രിക് സൂപ്പർവൈസർ ശ്രീമതി രേണു കുമാരിയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കൗൺസിലറുമാരായ ശ്രീമതി ഐശ്വര്യയും ശ്രീ പ്രസന്നകുമാറും ശ്രീ ഷിബുരാജ് കൃഷ്ണയും നെയ്യാറ്റിൻകര ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഉഷയും നെയ്യാറ്റിൻകര മാതൃകാ സായം പ്രഭാ ഹോം പകൽവീട് മാനേജരായ ശ്രീ അനിഷ് വടകരയുംയോഗത്തിൽ സംസാരിക്കുകയുണ്ടായി. വയോജനങ്ങളും നഴ്സറി കുഞ്ഞുങ്ങളും സ്കൂൾ വിദ്യാർത്ഥികളും നിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും ചേർന്ന് വളരെ മനോഹരമായ കലാവിരുന്നുകൾ പങ്കുവച്ചു.